Sunday, May 5, 2024
keralaNews

നടി മോളി കണ്ണമ്മാലി ഗുരുതരാവസ്ഥയില്‍

കൊച്ചി :നടി മോളി കണ്ണമ്മാലി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ എറണാകുളം ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. വീട്ടില്‍ ബോധം കെട്ടു വീണതിനെ തുടര്‍ന്നു മൂന്നു ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനിലയില്‍ കാര്യമായ മാറ്റമില്ലെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഐസിയുവിലാണെന്ന് ആശുപത്രി പിആര്‍ഒ പ്രതികരിച്ചു.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നു കുറച്ചു കാലമായി ഇവര്‍ ചികിത്സയിലായിരുന്നു. രണ്ടു പ്രാവശ്യം ഹൃദയാഘാതം ഉണ്ടായെങ്കിലും തിരിച്ചു വന്നു സിനിമയില്‍ സജീവമായിരുന്നു. നടന്‍ മമ്മുട്ടി ഉള്‍പ്പടെയുള്ളവരുടെ സാമ്പത്തിക സഹായത്താലായിരുന്നു അന്നു ചികിത്സ പൂര്‍ത്തിയാക്കിയത്. നിലവില്‍ ആശുപത്രിയിലുള്ള ഇവരുടെ സാമ്പത്തിക സ്ഥിതിയും അത്ര മികച്ച നിലയിലല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു ബന്ധുക്കള്‍ പറയുന്നു. സ്ത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച മോളി കന്നി കഥാപാത്രമായ ‘ചാള മേരി’ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെടുന്നത്.