Friday, May 17, 2024
keralaNews

അനുപമയ്ക്ക് കുഞ്ഞിനെ വിട്ടുനല്‍കാന്‍ കോടതി വിധി.

അനുപമയ്ക്ക് കുഞ്ഞിനെ വിട്ടുനല്‍കാന്‍ കോടതി വിധി.
കുഞ്ഞിനെ അനുപമയ്ക്ക് കോടതി കൈമാറി. കുട്ടിയുടെ വൈദ്യപരിശോധന കുടുംബക്കോടതിയില്‍ തന്നെ നടത്തി. ജഡ്ജിയുടെ ചേംബറില്‍ വച്ചാണ് പരിശോധന നടന്നത്. അനുപമയുടെ സാന്നിധ്യത്തിലായിരുന്നു വൈദ്യപരിശോധന. കുഞ്ഞിനെ തിരുവനന്തപുരം കുടുംബ കോടതിയില്‍ എത്തിച്ച ശേഷമായിരുന്നു വിധി. സിഡബ്ല്യുസി അധ്യക്ഷയും കോടതിയില്‍ എത്തി. കുഞ്ഞിനെ എത്തിക്കാന്‍ കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു അസാധാരണ നടപടി. ഡി.എന്‍.എ. പരിശോധനാഫലം തിരുവനന്തപുരം കുടുംബക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.