Sunday, May 19, 2024
Local NewsNews

എരുമേലിയില്‍ രണ്ട് ദിവസം വാഹന ഗതാഗത നിയന്ത്രണം

എരുമേലി ചന്ദനക്കുടം പേട്ടകെട്ട് എന്നിവയോടനുബന്ധിച്ച് 10.01.2023 തീയതി വൈകിട്ട് 5 മണി മുതല്‍ 11.01.2023 തീയതി വൈകിട്ട് 8 മണിവരെ എരുമേലിയില്‍ ഏര്‍പ്പെടുത്തുന്ന ട്രാഫിക് ക്രമീകരണങ്ങള്‍. മുണ്ടക്കയം,കാഞ്ഞിരപ്പള്ളി- പൊന്‍കുന്നം ഭാഗത്ത് നിന്നും റാന്നി ഭാഗത്തേക്ക് പോകേണ്ടവലിയ വാഹനങ്ങള്‍ മണിമല വഴി റാന്നി ഭാഗത്തേക്ക് പോകേണ്ടതാണ്, മറ്റു ചെറിയ വാഹനങ്ങളും കണമല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും കൊരട്ടി ജംഗഷനില്‍ നിന്ന് തിരിഞ്ഞു പാറമട, പ്രൊപോസ്, എംഇഎസ് വഴി പോകേണ്ടതാണ്. റാന്നി ഭാഗത്ത് നിന്നും പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ പ്ലാച്ചേരിയില്‍ നിന്നോ മുക്കടയില്‍ നിന്നോ തിരിഞ്ഞു മണിമല ഭാഗത്ത് കൂടി പോകേണ്ടതാണ്, മറ്റു ചെറിയ വാഹനങ്ങള്‍ കരിമ്പിന്‍ തോട് നിന്ന് തിരിഞ്ഞു ഒരുങ്കല്‍കടവ് കുറുവാമുഴി വഴി പോകേണ്ടതാണ്.