Friday, April 26, 2024
keralaNews

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കുട്ടിക്കാനത്ത് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് പരുക്ക്.

ഇടുക്കി കുട്ടിക്കാനത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് പരുക്ക്. കര്‍ണാടക ബെല്ലാരി സ്വദേശികള്‍ സഞ്ചരിച്ച വാഹനം ഇന്ന് വൈകിട്ട് 6.30നാണ് അപകടത്തില്‍പെട്ടത്. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് കെകെ റോഡില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി.