Saturday, May 4, 2024
keralaNews

തിരുവല്ലയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവല്ല ടി കെ റോഡിലെ ഇരവിപേരൂരിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കുമ്പനാട് നെല്ലിമല മേലേ മലയിൽ വീട്ടിൽ ഷേർളി തോമസ് (48) ആണ് മരിച്ചത്. ഇരവിപേരൂർ ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഷേർളി സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ എത്തിച്ചിട്ടുണ്ട്.
. ഭര്‍ത്താവ്-പരേതനായ വര്‍ഗീസ്. മക്കള്‍- ഷെറിന്‍ (മസ്‌കത്ത്) , ബെലീറ്റ.