Friday, May 3, 2024
keralaNewspolitics

പഞ്ചാബ് കിസാന്‍ യൂണിയന്‍ അധ്യക്ഷനെ സസ്പെന്‍ഡ് ചെയ്തു

വിഘടനവാദികള്‍ കര്‍ഷക പ്രക്ഷോഭത്തില്‍ നുഴഞ്ഞുകയറിയെന്ന പരാമര്‍ശത്തെ തുടര്‍ന്ന് പഞ്ചാബ് കിസാന്‍ യൂണിയന്‍ അധ്യക്ഷനെ സസ്പെന്‍ഡ് ചെയ്തു. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ ജൂലായ് 21 ന് അഭിസംബോധന ചെയ്യവെ പഞ്ചാബ് കിസാന്‍ യൂണിയന്‍ പ്രസിഡന്റ് റുല്‍ദു സിങ് മന്‍സ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നടപടി.

പ്രക്ഷോഭത്തില്‍ ഖാലിസ്ഥാനി സംഘടനകള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജര്‍ണൈല്‍ സിങ് ബിന്ദ്രന്‍വാലയുടെ അനുയായികളും സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവും വിദേശ രാജ്യങ്ങളില്‍ ഇരുന്ന് സിഖ് യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്‍സയെ സസ്പെന്‍ഡു ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.