Monday, May 6, 2024
keralaNews

ഒന്നാംമൈലിലെ ബൈക്കപകടം ; പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത് എരുമേലി കെ എസ് ആര്‍ റ്റി സി ജീവനക്കാര്‍ .

എരുമേലി :കാഞ്ഞിരപ്പള്ളി – എരുമേലി റോഡില്‍ ഒന്നാം മൈലിന് സമീപം ഇന്നലെ രാത്രിയില്‍ നടന്ന ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ കിടന്നവരെ ആശുപത്രിയിലെത്തിച്ചത് എരുമേലി കെ എസ് ആര്‍ റ്റി സി ഡിപ്പോയിലെ പാലക്കാട് ബസിലെ ജീവനക്കാര്‍.രാത്രി 10 മണിയോടെയായിരുന്നു അപകടം.സ്ഥലം ഇരുട്ട് നിറഞ്ഞ പ്രദേശമായതിനാല്‍ പരിക്കേറ്റവരെ പെട്ടെ കാണാന്‍ കഴിഞ്ഞില്ല .ഈ സമയത്താണ് എരുമേലി കെ എസ് ആര്‍ റ്റി സി ഡിപ്പോയിലെ ബസ് പാലക്കാട് നിന്നും എരുമേലിയിലേക്ക് വരുന്നത് .ബസിന്റെ വെളിച്ചത്തില്‍ ഡ്രൈവര്‍ കെ എസ് പുന്നൂസാണ് അപകടത്തില്‍ തകര്‍ന്നു കിടക്കുന്ന ബൈക്ക് കണ്ടത്.ഉടനെ ബസ് നിര്‍ത്തി കണ്ടക്ടര്‍ റ്റി . കെ സന്തോഷ് കുമാറും ചേര്‍ന്ന് ഇറങ്ങി നോക്കിയപ്പോഴാണ് പരിക്കേറ്റ് റോഡരികില്‍ ഇരുട്ട് നിറഞ്ഞ പ്രദേശത്ത് കിടക്കുന്ന രണ്ട് യുവാക്കളെ കണ്ടെത്തിയത്.പുന്നൂസും,സന്തോഷ് കുമാറും,നാട്ടുകാരും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കുന്നതിനായി അപ്പോള്‍ ആ വഴി വന്ന വാഹന യാത്രക്കാരോട് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.തുടര്‍ന്ന് ബസ് അവിടെ തന്നെ തിരിച്ച് സമീപത്തുള്ള മേരീ ക്യൂന്‍സ് ആശുപത്രിയില്‍ ഇരുവരേയും എത്തിക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തിയപ്പോള്‍ ത്തേക്കും ബൈക്ക് യാത്രക്കാരില്‍ ഒരാളായ കണ്ണിമല കട്ടിപറമ്പില്‍ തോമസിന്റെ മകന്‍ ടി.കെ. ബിജോ (25) മരിക്കുകയും ചെയ്തു.ഗീതയാണ് മരിച്ച ബിജോയുടെ അമ്മ . സഹോദരന്‍.ജിജോ .ഗുരുതരമായി പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എരുമേലി സ്വദേശി വാഴക്കാല മറ്റത്തുമുണ്ടയില്‍ അതുല്‍ വിജയനെ (25) ഗുരുതരമായ പരുക്കകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബൈക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് എരുമേലി കെഎസ്ആര്‍ടിസിയിലെ രണ്ട് ജീവനക്കാരുടേയും ഇടപെടല്‍ മാതൃകയായി തീര്‍ന്നിരിക്കുകയാണ് .