Friday, May 10, 2024
keralaNews

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ

തിരുവനന്തപുരം :കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കര്‍ണാടക മുതല്‍ കന്യാകുമാരി മേഖല വരെ നീണ്ടു നിന്ന ന്യൂനമര്‍ദ്ദ പാത്തി നിലവില്‍ വടക്കന്‍ കര്‍ണാടക മുതല്‍ മാന്നാര്‍ കടലിടുക്ക് വരെ നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുള്ളത്.

വെള്ളി, ശനി ദിവസങ്ങളില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 24 മുതല്‍ 26 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചക്ക് 2 മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.