Monday, April 29, 2024
keralaNews

ബസ് കയറിയിറങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: ബസ് കയറിയിറങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം. പാലക്കാട് നഗരത്തില്‍ താരേക്കാടാണ് സംഭവം. സ്വകാര്യ ബസിന് അടിയില്‍പെട്ട് കൊട്ടേക്കാട് കരിമന്‍കാട് സ്വദേശി ഓമനയാണ് മരിച്ചത്. രാവിലെ 10.40 ഓടെയാണ് സംഭവം. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത നാല് വാഹനാപകടങ്ങളില്‍ രണ്ടാമത്തെ മരണമാണ് ഇത്. നാല് അപകടങ്ങളിലുമായി 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.