Friday, April 19, 2024
BusinesskeralaNews

സ്വര്‍ണ വില വീണ്ടും വില വര്‍ദ്ധിച്ചു

സ്വര്‍ണ വില വീണ്ടും വില വര്‍ദ്ധിച്ചു.പവന് 400 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 40,760 രൂപയായി.സ്വര്‍ണം ഗ്രാമിന് 50 രൂപയാണ് വര്‍ദ്ധിച്ചത്. നിലവില്‍ സ്വര്‍ണം ഗ്രാമിന് 5095 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4210 രൂപയാണ് വിപണി വില.പുതുവര്‍ഷത്തില്‍ സ്വര്‍ണ വിപണിയും ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് ഉണ്ടായിരുന്നു. ജനുവരി ഒന്നിന് 40,480 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് ഇന്നലെ 40,360 ആയി. ഇതിന് പിന്നാലെയാണ് വലിയ കുതിപ്പ് വിലയില്‍ ഉണ്ടായിരുന്നത്.