Monday, May 13, 2024
keralaLocal NewsNewspolitics

കോൺഗ്രസ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വോട്ട് ചെയ്തു ; എരുമേലിയിൽ എൽഡിഎഫിന് വൈസ് പ്രസിഡൻറ് 

എരുമേലി : അനിശ്ചിതത്വങ്ങൾക്കൊടുവിൽ എരുമേലി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്  മുൻ വൈസ് പ്രസിഡന്റ് വോട്ട്  ചെയ്തതിനെ തുടർന്ന്
എരുമേലി  ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫി വൈസ് പ്രസിഡന്റ്.
കഴിഞ്ഞ പ്രസിഡന്റിനെതിരെയുള്ള അവിശ്വാസത്തിൽ യുഡിഎഫ് അംഗം പ്രകാശ് പള്ളിക്കൂടം അനുകൂലമായി നിന്നു.എന്നാൽ  ഇത്തവണ  നാടകീയ നീക്കങ്ങൾക്കൊടുവിൽ വൈസ് പ്രസിഡന്റ്  തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് തന്നെ എൽഡിഎഫ് പിന്തുണ രേഖപ്പെടുത്തുകയായിരുന്നു.
എരുമേലി പഞ്ചായത്ത് നാലാം വാർഡ് ചെറുവള്ളിയിലെ സിപിഐ അംഗം ശ്രീ സാബുവാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് . ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻ വൈസ് പ്രസിഡന്റായിരുന്ന ഇ.ജെ   ബിനോയ്  എൽഡിഎഫിന് വോട്ട് ചെയ്യുകയായിരുന്നു.വൈസ് പ്രസിഡന്റിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് അംഗം  പ്രകാശ് പള്ളിക്കൂടം അന്ന് എൽഡിഎഫിനെ പിന്തുണച്ചിരുന്നു. ഇതേ തുടർന്നാണ് കോൺഗ്രസിന്റെ  വൈസ് പ്രസിഡന്റ് പുറത്തായത്. ഇരുപതി മൂന്ന് സീറ്റുകളുള്ള എരുമേലി ഗ്രാമപഞ്ചായത്തിൽ  എൽഡിഎഫ് പന്ത്രണ്ടും , യുഡിഎഫിന് 11 സീറ്റുകളുമാണ് നിലവിലുള്ളത്.സി പി ഐക്ക്  ഒരു സീറ്റ് സീറ്റാണുള്ളത് വൈസ് പ്രസിഡന്റ്  തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.ആർ രാജപ്പൻ നായരാണ് മത്സരിച്ചത്.പഞ്ചായത്ത് ഭരണത്തിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയിൽ കോൺഗ്രസ്സിനുള്ളിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത് . കയ്യിൽ കിട്ടിയ ഭരണം എൽഡിഎഫ് നൽകാൻ  കോൺഗ്രസിലെ ഒരുവിഭാഗം ശ്രമിച്ചതായും ആരോപണം ഉയർന്നുകഴിഞ്ഞു.കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത് . എരുമേലിയുടെ വികസനത്തിന് ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും അനുശ്രീ സാബു പറഞ്ഞു.