Saturday, April 27, 2024
keralaNews

എരുമേലിയില്‍ വിവിധ ജലസ്‌ത്രോതസുകളില്‍ നിന്നും വെള്ളം പരിശോധനക്കെടുത്തു.

 

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ വിവിധ ജലസ്‌ത്രോതസുകളില്‍ നിന്നും ആരോഗ്യ വകുപ്പ് ഇന്ന് വെള്ളം പരിശോധനക്കെടുത്തു.ദേവസ്വംബോര്‍ഡ് ക്ഷേത്രം,ഗ്രാമപഞ്ചായത്ത്,ജമാഅത്ത്ത് എന്നിവിടങ്ങളില്‍ കിണറുകളില്‍ നിന്നാണ് പരിശോധനക്കായി വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്.ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകരെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം പി ജോയ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് എന്നിവര്‍ നേതൃത്വത്തിലാണ് ജലം പരിശോധനയ്ക്ക് എടുത്തത്.