Monday, May 6, 2024
keralaNewsObituary

സംസ്ഥാനത്ത് ഒഴുക്കില്‍പ്പെട്ട് രണ്ട് അപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: സംസ്ഥാനത്ത് ഒഴുക്കില്‍പ്പെട്ട് രണ്ട് അപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഇലകൊള്ളൂരില്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ രണ്ടു പേര്‍ മരിച്ചു, ഒരാളെ രക്ഷിച്ചു. കുമ്പഴ സ്വദേശികളായ അഭിരാജ് (16), അഭിലാഷ് (17) എന്നിവരാണ് മരിച്ചത്. ഏഴു കുട്ടികള്‍ അടങ്ങുന്ന സംഘം ഫുട്ബോള്‍ കളിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് വെട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ ആയിരുന്നു അപകടം. അഭിരാജ് മുങ്ങുന്നത് കണ്ട് അഭിലാഷ് രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. അഭിരാജ് ഇത്തവണ പത്താം ക്ലാസ് വിജയിച്ചയാളാണ്. അഭിലാഷ് പ്ലസ് വണ്‍ വിദ്യാര്‍ഥിയും. കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ 18 കാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ കുളിക്കുന്നതിനിടെയാണ് കയത്തില്‍ അകപ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 4 പേരാണ് അപകടത്തില്‍ പെട്ടത്. മറ്റ് മൂന്നുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.