Thursday, March 28, 2024
Local NewsNews

ഇരുമ്പൂന്നിക്കരയില്‍ കാട്ടാനക്കൂട്ടമിറങ്ങി ; കൃഷി നശിപ്പിച്ചു

എരുമേലി: ശബരിമല വനാതിര്‍ത്തി മേഖലയായ ഇരുമ്പൂന്നിക്കര കോയിക്കക്കാവില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ഇന്ന് 11 മണിയോടെയാണ്  പശുകുന്നേൽ ബിജുവിന്റെ കൃഷിസ്ഥലത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. അഞ്ചോളം ആനകളാണ് ഇറങ്ങിയത്. ഇടവിളകളടക്കം വലിയ കൃഷി നാശമാണ് വരുത്തിയിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം വന്യ ജീവി ഇറങ്ങി ആടിനേയും, വളര്‍ത്തു നായ്ക്കളേയും കൊന്നതിന് പിന്നാലെയാണ് ഇന്ന് കാട്ടാനക്കൂട്ടമിറങ്ങിയത് . എന്നാല്‍ വനാതിര്‍ത്തിയില്‍ നിരീക്ഷണത്തിനായി പുരുഷ ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന്
നാട്ടുകാര്‍ ആവശ്യപ്പെട്ടു .