Sunday, April 28, 2024
keralaNews

അടൂരില്‍ സഹപാഠികള്‍ തൂങ്ങി മരിച്ച നിലയില്‍

പത്തനംതിട്ട അടൂരില്‍ സഹപാഠികളായിരുന്ന യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കുറമ്പക്കര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്‍, തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന്‍ മാത്യു എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് ജെബിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെ സോനയേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരുടേയും മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.കൊല്ലം പത്തനാപുരം മാനൂര്‍ സെന്റ് സ്റ്റീഫന്‍ കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഇരുവരും ഒരേ ക്ലാസിലായിരുന്നു പഠിച്ചത്. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം ജെബിന്‍ ബംഗളൂരും സോന അടൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലുമാണ് പഠിച്ചിരുന്നത്.