ചരമം
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മുക്കാടന്‍ ജെയിംസ് വര്‍ഗീസ് (80) നിര്യാതനായി. സംസ്കാരം നാളെ വ്യാഴാഴ്ച(23.03.23) ഉച്ചകഴിഞ്ഞ് 2.30 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രല്‍ പള്ളിയില്‍. ഭാര്യ: അന്നമ്മ, മണിമല പടിയറ കൊച്ചുമുറിയില്‍ കുടുംബാംഗമാണ്.
മക്കള്‍ : ബിനോജ് എം ജയിംസ് (കെ എസ് ആര് ടി സി, പൊന്‍കുന്നം),ബോബി എം ജെയിംസ് (യു.കെ)
മരുമക്കള്‍: സോണിയ പതാപറമ്പില്‍ താഴത്തുവടകര (ടീച്ചര്‍, സെന്റ് ഡോമിനിക്സ് എച്ച് എസ് എസ്,കാഞ്ഞിരപ്പള്ളി,) സൗമ്യ തോട്ടുങ്കല്‍, മുക്കൂര്‍ (ഖത്തര്‍). സൗമ്യ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് കത്തോലിക്കാ ബാവയുടെ സഹോദരപുത്രിയാണ്.