Thursday, May 16, 2024
keralaNews

സംവിധായകന്‍ റാഫി ക്രൈംബ്രാഞ്ച് ഓഫിസില്‍.

കൊച്ചി നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നും ചോദ്യം ചെയ്യല്‍ തുടരുന്നു. കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍.ഇതിനിടെ ദിലീപിന്റെ നിര്‍മാണ കമ്പനിയിലെ ജീവനക്കാരനെയും,സംവിധായകന്‍ റാഫിയെയും, അന്വേഷണസംഘം വിളിച്ചുവരുത്തി.നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലെ ജീവനക്കാരനെയാണ് വിളിച്ചുവരുത്തിയത്.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വ്യക്തത തേടാനാണ് ഇവരെ വിളിപ്പിച്ചതെന്നാണ് സൂചന.