Saturday, May 4, 2024
keralaNews

ബഫര്‍ സോണ്‍ : കേന്ദ്ര വനംവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

എരുമേലി:ബഫര്‍ സോണുമായി ബന്ധപ്പെട്ട് കുടിയിറക്ക് ഭീഷണി നേരിടുന്ന പമ്പാവാലി,എയ്ഞ്ചല്‍വാലി പ്രദേശങ്ങളിലെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിന് നിവേദനം നല്‍കി.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍ ലിജിന്‍ലാല്‍ , ഏഞ്ചല്‍ വാലി സെന്റ് മേരിസ് ചര്‍ച്ച് വികാരി ഫാദര്‍ ജെയിംസ് കൊല്ലംപറമ്പില്‍, കര്‍ഷക സംരക്ഷണ സമര സമിതി ചെയര്‍മാന്‍ പി.ജെ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തി നിവേദനം നല്‍കിയത്. കേരളത്തിലെ വനമേഖലയും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും നേതാക്കള്‍ പറഞ്ഞു.ജനുവരി 19 ന് സംസ്ഥാന സര്‍ക്കാര്‍ കൂടിയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ യോഗത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് കര്‍ഷക ജനതക്കനുകൂലമായ നിലപാടുകള്‍ സ്വികരിക്കാമെന്നു തടസങ്ങള്‍ ഉണ്ടാവില്ല എന്നും ഫോറസ്റ്റ് ഡയറക്ടര്‍ ജനറല്‍ ഡോ.എസ്.പി.യാദവ് നിവേദക സംഘത്തിന് ഉറപ്പു നല്‍കി.