Thursday, May 2, 2024
keralaNewspolitics

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ പ്രതിഷേധം 

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിൽ പരിപാടിക്കെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ യുടെ പ്രതിഷേധം.
ഇന്ന് രാവിലെ ഗവർണർ കോഴിക്കോട് മിഠായി തെരുവിൽ അപ്രതീക്ഷിതമായി എത്തിയതിന് ശേഷം കാലിക്കറ്റ് സർവകലാശാലയിൽ പരിപാടിയിൽ എത്തുന്നതിനിടെയാണ്
എസ് എഫ് ഐയുടെ പ്രതിഷേധം. ഗവർണർ ഇരിക്കുന്ന ഗസ്റ്റ് ഹൗസിന് 50 മീറ്റർ അകലെയാണ് പ്രതിഷേധം. വൈകിട്ട് നാല് മണിക്കാണ്ഗ വർണറുടെ  പരിപാടി .സർവ്വകലാശാലക്ക് മുന്നിൽ പോലീസും – വിദ്യാർത്ഥികളായി ഉന്തും തള്ളും . പോലീസ് സ്ഥപിച്ച ബാരിക്കേടും മറികടന്നാണ് പ്രതിഷേധം ശക്തമായത്. ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ

എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ എത്തുന്നത് .

ഗവർണർക്കെതിരെ കറുത്ത വസ്ത്രമണിഞ്ഞാണ് പ്രതിഷേധം. ഇതിനിടെ പരിപാടിയിൽ നിന്നും കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ വിട്ടു നിൽക്കും.