Friday, May 3, 2024
educationLocal NewsNews

അറിവിന്റേയും – കൗതുകത്തിന്റേയും ജാലകമൊരുക്കി എരുമേലി നിർമ്മല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ  എക്സിബിഷൻ 

എരുമേലി:അറിവിന്റേയും -കൗതുകത്തിന്റേയും ജാലകമൊരുക്കിയ എരുമേലി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എക്‌സിബിഷന്‍ ശ്രദ്ധേയമായി.കേന്ദ്രസര്‍ക്കാര്‍     2021ല്‍ അനുവദിച്ച അടല്‍ ടിങ്കറിംഗ് ലാബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളില്‍ ONYX എന്ന പേരില്‍ നടത്തിയ എക്‌സിബിഷനാണ് വിദ്യാര്‍ത്ഥികളിലും – രക്ഷിതാക്കളിലും ആവേശമുണര്‍ത്തിയത്.സയന്‍സ് മാത്തമാറ്റിക്‌സ് , സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്,ഹിന്ദി, മലയാളം, ആര്‍ട്ട് എന്നീ ക്ലബ്ബിലെ കുട്ടികളും അവരുടെ അധ്യാപകരുടെയും സഹായത്തോടെ വേറിട്ട മേന്മയാര്‍ന്ന പ്രദര്‍ശനങ്ങളാണ് സ്‌കൂളില്‍ ഒരുക്കിയത്.                                                                                                                                                        കുട്ടികളുടെ അറിവുകള്‍ക്കനുസരിച്ച് അവര്‍ തന്നെ പേപ്പര്‍, കുപ്പികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍,അക്ഷരങ്ങള്‍,കാലപ്പഴക്കം ചെന്ന വീട്ടുസാധനങ്ങള്‍, വിവിധ നായണയ തുട്ടുകളും – കറന്‍സികള്‍ , ചെറു ഭക്ഷണം, നാടന്‍ കലാരൂപങ്ങള്‍,മത്സരങ്ങള്‍,ലഹരി വിരുദ്ധ പ്രവര്‍ത്തന പരിപാടി,
ഫ്‌ലാഷ് മോബ് സ്ട്രീറ്റ് പ്ലേ മോണോആക്ട് ,എക്‌സിബിഷനില്‍ നിന്നും ലഭിക്കുന്ന
നിര്‍ന്ധനരായ തുക കുട്ടികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കല്‍,                       

ക്ലാസ് റൂം സ്മാര്‍ട്ട് ക്ലാസ് ആക്കുക,ഫുഡ് ഫെസ്റ്റും , ലഹരി ബോധവല്‍ക്കരണം അടക്കം വിവിധ ഭാഗങ്ങളില്‍ തയ്യാറാക്കിയ എക്‌സിബിഷന്‍ എല്ലാവരിലും ആവേശമാണ് ഉണര്‍ത്തിയത്. 30 ന് നടന്ന എക്‌സിബിഷന്‍ അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് മാനേജര്‍ ഡോ. മാത്യു പായിക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി. വിന്‍സിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍                                               എരുമേലി അസംപ്ഷന്‍ ഫൊറോന വികാരി വികാരി റവ. ഫാ. വര്‍ഗീസ്, സ്‌കൂള്‍ മാനേജര്‍ സി. അലീസിയ എഫ്. സി. സി., പിടിഎ പ്രസിഡന്റ് ബോസ് മാത്യു ഉറുമ്പില്‍, അഡ്മിനിസ്‌ട്രേറ്റര്‍ സി. ടെസി മരിയ, പ്രോഗ്രാം കോഡിനേറ്റര്‍മാരായ ലിജോ മോന്‍ തോമസ്, ആലിച്ചന്‍ പീലിപ്പോസ്, ജോമോന്‍ കെ വി, റിന്‍സി എബ്രഹാം, സ്‌കൂള്‍ ഹെഡ് ബോയ് മുഹമ്മദ് സാദിഖ്, ഹെഡ് ഗേള്‍ ഫെബ മരിയ ബോസ് എന്നിവര്‍ നേതൃത്വം നല്‍കി.