Sunday, May 12, 2024
EntertainmentkeralaNews

ലഹരിവിമുക്ത കേന്ദ്രത്തില്‍ എത്തിക്കാതിരിക്കാന്‍ തെങ്ങിന്റെ മുകളില്‍ കയറിയിരുന്ന് യുവാവ്.

പത്തനംതിട്ട : ലഹരിവിമുക്ത കേന്ദ്രത്തില്‍ എത്തിക്കാതിരിക്കാന്‍ തെങ്ങിന്റെ മുകളില്‍ കയറിയിരുന്ന് യുവാവ്. പന്തളം കടയ്ക്കാട് സ്വദേശി രാധാകൃഷ്ണന്‍ (38) ആണ് തെങ്ങിന് മുകളില്‍ കയറി ഇരുന്നത്.ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ലഹരിക്ക് അടിമയായതോടെയാണ് ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. എന്നാല്‍ ആംബുലന്‍സ് വീട്ടുമുറ്റത്ത് എത്തിയതോടെ രാധാകൃഷ്ണന്‍ ഇറങ്ങി ഓടുകയായിരുന്നു. നേരെ പോയി തെങ്ങില്‍ കയറുകയും ചെയ്തു.

ഇയാളെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചാടുകയോ വീഴുകയോ ചെയ്താല്‍ പരിക്കേല്‍ക്കാതിരിക്കാന്‍ വലിയ വല കെട്ടിയിട്ടുണ്ട്. ഫയര്‍ ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ അനുനയിപ്പിച്ച് ഇറക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.ഒരാള്‍ തെങ്ങ് കയറാന്‍ ശ്രമിച്ചെങ്കിലും തേങ്ങയും മടലും മറ്റും പറിച്ചെടുത്ത് ഉപദ്രവിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. കൈയ്യില്‍ മൊബൈല്‍ ഫോണുണ്ട്. എന്നാല്‍ ആര് വിളിച്ചാലും പ്രതികരിക്കുന്നില്ല.