Monday, April 29, 2024
Local NewsNews

എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും

എരുമേലി: എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന തിരുവുത്സവത്തിന് ഇന്ന് ( തിങ്കൾ – 27/02/ ) കൊടിയേറി മാർച്ച് 8 ബുധനാഴ്ച ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. വൈകിട്ട് ഏഴിനും – എട്ടിനും ഇടയിൽ തൃക്കൊടിയേറ്റ് . തുടർന്ന് പത്തനംതിട്ട കമ്മീഷണർ ബി. സുനിൽകുമാർ വിളക്ക് തെളിയിക്കൽ നിർവഹിക്കും. എട്ടുമണിക്ക് ചിറക്കടവ് ശിവപാർവതി സംഘം അവതരിപ്പിക്കുന്ന തിരുവാതിര. 8.30 ന് വിഷ്വൽ കഥാപ്രസംഗം.
29 ന് ചൊവ്വ: ഉത്സവ പൂജകൾക്ക് പുറമേ 5 ന് കാഴ്ച ശ്രീബലി, മുണ്ടക്കയം അസി. ദേവസ്വം കമ്മീഷണർ ആർ. പ്രകാശ് കളിവിളക്ക് തെളിയിക്കും. 7 മണിക്ക് കഥകളി. മാർച്ച് 1 ബുധനാഴ്ച:ഉത്സവ പൂജകൾക്ക് പുറമേ വൈകിട്ട് 7ന് ഓട്ടൻതുള്ളൽ ,
മാർച്ച് 2 വ്യാഴാഴ്ച :
ഉത്സവ പൂജകൾക്ക് പുറമേ
7ന് നൃത്തനൃത്യങ്ങൾ .
മാർച്ച് 3 വെള്ളിയാഴ്ച :
ഉത്സവ പൂജകൾക്ക് പുറമേ
7ന് പാoകം.
മാർച്ച് 4 ശനിയാഴ്ച :
ഉത്സവ പൂജകൾക്ക് പുറമേ
7ന് ചാക്യാർ കൂത്ത്.
മാർച്ച് 5 ഞായറാഴ്ച :
ഉത്സവ പൂജകൾക്ക് പുറമേ
രാവിലെ 10. 30 കലശാഭിഷേകം ,
5 ന് കാഴ്ച ശ്രീബലി, 8 മണിക്ക് നൃത്ത സന്ധ്യ, രാത്രി 9 ന് നാടകം .
മാർച്ച് 6 തിങ്കളാഴ്ച :
ഉത്സവ പൂജകൾക്ക് പുറമേ ഉച്ചയ്ക്ക് 11 ന് ഉത്സവ ബലി – 12.30 ന് ഉത്സവ ബലി ദർശനം. വൈകിട്ട് 7 ന് കർണ്ണാട്ടിക് സംഗീത സദസ്.
മാർച്ച് 7 ചൊവ്വാഴ്ച : ഉത്സവ പൂജകൾക്ക് പുറമേ രാവിലെ 7.30 ന് സ്പെഷ്വൽ നാഥസ്വരം, തുടർന്ന് പാഞ്ചാരിമേളം. ഉച്ചകഴിഞ്ഞ് 4.30 ന് സ്പെഷ്വൽ പഞ്ചാരി മേളം,
രാത്രി 7 നൃത്തനൃത്ത്യങ്ങൾ, 10.30 ന് ബാലെ,വെളുപ്പിന് 1 മണിക്ക് പള്ളിവേട്ട, 10.30 ന് പള്ളിവേട്ട എതിരേല്പ്. മാർച്ച് 8 ബുധനാഴ്ച : തിരുവുത്സവ സമാപനത്തിന്റെ ഭാഗമായി തിരുആറാട്ട് ചടങ്ങ്. 4.30 ആറാട്ട് കടവിലേക്ക് പുറപ്പാട്, 6 ന് ആറാട്ട്, 6.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 8 ന് ആറാട്ടിന് പേട്ട കവലയിൽ സ്വീകരണം, രാത്രി 10 ന് വലിയ നടപ്പന്തലിൽ ആറാട്ട് എതിരേല്പ്, 12 ന് കൊടിയിറക്ക് , വലിയ കാണിക്ക, ആറാട്ടിന് കനകപ്പലം കരക്കാരുടെ നേതൃത്വത്തിൽ എരുമേലിയിൽ സ്വീകരണം.