Monday, May 6, 2024
EntertainmentkeralaNews

ഉണ്ണി മുകുന്ദന് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പുരസ്‌കാരം

തൃശൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി വിദ്യാഗോപാല മന്ത്രാര്‍ച്ചന പ്രഥമ പുരസ്‌കാരം നടന്‍ ഉണ്ണി മുകുന്ദന്. കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ദോഷപരിഹാര യജ്ഞവും 30 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായാണ് പുരസ്‌കാരം നല്‍കിയത്. ‘മാളികപ്പുറം’ എന്ന സിനിമയില്‍ അയ്യപ്പനായി അഭിനയിച്ചത് പരിഗണിച്ചാണ് ഉണ്ണി മുകുന്ദനെ തിരഞ്ഞെടുത്തത്. നന്ദഗോപന്റെയും കൊടുങ്ങല്ലൂര്‍ ഭഗവതിയുടെയും രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശില്‍പങ്ങളാണ് പുരസ്‌കാരം. ഫെബ്രുവരി 12-ന് ഭഗവതി ക്ഷേത്രം കിഴക്കേനടയില്‍ തയ്യാറാക്കുന്ന യജ്ഞവേദിയില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ക്ഷേത്രം ഭാരവാഹികളായ ഡോ. വി. രാജന്‍,ജീവന്‍ നാലുമക്കല്‍, കെഎസ് ശങ്കരാനാരായണന്‍ എന്നിവര്‍ അറിയിച്ചു. അര്‍ച്ചനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്രം വടക്കേ നടയിലെ വിശ്രമ കേന്ദ്രം പന്തലിലെ കൗണ്ടറില്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ അറിയിച്ചു.