Friday, April 26, 2024
keralaNews

കേരള സംഗീത നാടക അക്കാദമി ഭരിക്കുന്ന സവര്‍ണ്ണ ഫാസിസ്റ്റുകളാണ് പിന്നോക്ക ക്കാര്‍ക്കും അവസരം നിഷേധിക്കല്‍ ഇവിടെ സ്ഥിരം സംഭവുമാണ്…

കേരള സംഗീത നാടക അക്കാദമി ഭരിക്കുന്ന സവര്‍ണ്ണ ഫാസിസ്റ്റുകളാണ് പട്ടികജാതിക്കാര്‍ക്കും പിന്നോക്ക ക്കാര്‍ക്കും അവസരം നിഷേധിക്കല്‍ ഇവിടെ സ്ഥിരം സംഭവുമാണ്. ഉത്തരേന്ത്യയില്‍ ദളിത് പീഡനം എന്ന് വിളിച്ചു കൂവുന്നവര്‍ കേരളത്തില്‍ നടക്കുന്ന പട്ടികജാതി അതിക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ആര്‍ എല്‍ വി രാമകൃഷ്ണന്റെ ആത്മഹത്യ ശ്രമത്തിനുത്തരവാദി സംസ്ഥാന സര്‍ക്കാരാണ്.സി പി എം ന്റെ പട്ടികജാതി സ്‌നേഹം കാപട്യമാണെന്നും എ നാഗേഷ് പറഞ്ഞു.പട്ടികജാതി മോര്‍ച്ച നേതൃത്വത്തില്‍ ചാലക്കുടിയില്‍ നടന്ന പ്രതിഷേധ പരിപാടി ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ഉത്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പട്ടികജാതിക്കാര്‍ക്ക് നേരെ ഏറ്റവും അധികം അതിക്രമം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയതായും,പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലന്‍ ഇതിന് മറുപടി പറയണം എ നാഗേഷ് പറഞ്ഞു.കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ആത്മഹത്യാ ശ്രമം നടത്തിയതിനുത്തരവാദികളായ കേരള സംഗീത നാടക അക്കാദമി അധ്യക്ഷ രാജിവെക്കണമെന്ന്.പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷത വഹിച്ചു.മോര്‍ച്ച നേതാക്കളായ സെല്‍വരാജ്. ബിജു മാടോണാ. കെ കെ കുട്ടപ്പന്‍ വത്സന്‍ കാവില്‍പാടം എന്നിവര്‍ നേതൃത്വം നല്‍കി.