Thursday, May 2, 2024
keralaNews

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് അഞ്ചുകേസുകളിലായി 4.12 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. 1.75 കോടി രൂപയുടെ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. യാത്രക്കാര്‍ പലവിധത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. അഞ്ച് പേരുടെ പക്കല്‍ നിന്നാണ് ഇത്തരത്തില്‍ സ്വര്‍ണം കണ്ടെത്താനായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ദ്ധിച്ചിരുന്നു. തുടര്‍ന്നാണ് ഇന്റലിജന്‍സ് കൂടുതല്‍ ജാഗ്രതയില്‍ തുടരുകയും വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവേട്ട നടത്തുകയും ചെയ്തത്.