Tuesday, May 14, 2024
keralaNews

ശബരിമലയില്‍ ഇത്തവണ വിതരണം ചെയ്തത് 5.37 കോടിയുടെ അരവണ

ഇതുവരെ സന്നിധാനത്ത് വിതരണം ചെയ്തത് 5.37 കോടി രൂപയുടെ അരവണ. 2,26,175 ടിന്‍ അരവണ വിറ്റഴിച്ചു. ഈ വകയില്‍ 1.80 കോടി രൂപ ലഭിച്ചു. ഒരു ടിന്‍ അരവണയ്ക്ക് 80 രൂപയാണ് വില.

ഇതിന് പുറമേ 10 ടിന്നുകള്‍ ഉള്‍പ്പെടുന്ന പെട്ടി അരവണയും പ്രത്യേകം പാക്കറ്റിലാക്കി വില്‍പന നടത്തി. 810 രൂപയാണ് പെട്ടി അരവണയുടെ വില. 44057 പെട്ടി അരവണയാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. ഈ വകയില്‍ 3.56 കോടി രൂപ ദേവസ്വത്തിന് ലഭിച്ചു.