Monday, April 29, 2024
keralaNews

മതസൗഹാർദ്ദത്തിന്റെ മുഖമുദ്രയായി എരുമേലി മാറുന്നു; മന്ത്രി വി എൻ വാസവൻ

എരുമേലി: നാനാത്വത്തിൽ ഏകത്വമായി ആചാര അനുഷ്ഠാനങ്ങൾ ഒന്നിക്കുന്ന എരുമേലി മതസൗഹാർദ്ദത്തിന്റെ മുഖമുദ്രയായി മാറിയെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. എരുമേലിയിൽ മഹ്ലാം മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന ചന്ദനക്കൂടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന്റെ ഉന്നതമായ സാമൂഹിക ബോധമാണ് ഈ സൗഹാർദ്ദം . സംസ്ഥാനതലത്തിൽ മാത്രമല്ല ദേശീയതലത്തിലും എരുമേലി മാതൃകയായി തീരുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് പ്രസിഡന്റ് പി എ ഇർഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റോ ആന്റണി എംപി, പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, വിവിധ സാമൂഹ്യ – സാമൂഹ്യ സംഘടന പൊതുനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ചന്ദനക്കുട ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണവും നൽകി. എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തിയ ചന്ദനക്കുട ഘോഷയാത്രയെ ദേവസ്വം ബോർഡ് ഭാരവാഹികൾ സ്വീകരിച്ചു.ചന്ദന ഘോഷയാത്രയ്ക്ക് മുമ്പ് അമ്പലപ്പുഴ പേട്ട സംഘവും , വിവിധ മതസമുദായിക നേതാക്കളും , മുസ്ലിം ജമാഅത്ത് പ്രതിനിധികളുമായി സൗഹൃദ സംഗമം നടത്തി.
അമ്പലപ്പുഴ പേട്ടസംഘം സമൂഹപെരിയാൻ എൻ ഗോപാലകൃഷ്ണപിള്ള , ദേവസ്വം ബോർഡ് അംഗം എസ്. എസ് ജീവൻ ഉദ്ഘാടനം ചെയ്തു.ജമാഅത്ത് സെക്രട്ടറി സി എ എ കരീം,നിസാർ പ്ലാമൂട്ടിൽ, ട്രഷറർ സി യു അബ്ദുൽ കരീം, ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സി.സുനിൽ അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.