Sunday, May 12, 2024
keralaNews

വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം.

വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം. കെട്ടിടം മുഴുവന്‍ തീ പടര്‍ന്നു. വടകര ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. തലശേരി, പേരാമ്പ്ര ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ കൂടി ഉടനെത്തും. ഓഫീസ് രേഖകള്‍ പൂര്‍ണമായും കത്തി നശിച്ചു. അടുത്തുള്ള ട്രഷറി കെട്ടിടത്തിലേക്ക് തീ പടരുന്നത് തടയാന്‍ ശ്രമം തുടരുകയാണ്.