Friday, May 3, 2024
keralaNews

കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു.

ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു.ചേന്നാട് മുളകുന്നത് അനിലിന്റെ വീടാണ് കത്തി നശിച്ചത്. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന വണ്ടാനം സ്വദേശി മധു, ഭാര്യ ആശ, മക്കളായ മോനിഷ (26), മകന്‍ മനീഷ് (28) എന്നിവര്‍ക്ക് പൊള്ളലേറ്റു. വീട് പൂര്‍ണമായി കത്തിനശിച്ചു. ഇന്നു രാവിലെ ആറരയോടെയായിരുന്നു തീപിടിത്തം. പരുക്കേറ്റവരുടെ സ്ഥിതി ഗുരുതരമല്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.വീടിന്റെ അടുക്കള ഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. അവര്‍തന്നെ തീകെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. തീ കെടുത്താനുള്ള ശ്രമത്തിനിടയിലാണ് നാലുപേര്‍ക്കും പൊള്ളലേറ്റത്. ഇവര്‍ പാലായിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വളരെപ്പെട്ടെന്ന് തീയാളിക്കത്തി വീടു കത്തിനശിക്കുകയായിരുന്നു.സര്‍ട്ടിഫിക്കറ്റുകളുള്‍പ്പെടെ കത്തി നശിച്ചു. ഈരാറ്റുപേട്ട അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചു. ഷോര്‍ട്സര്‍ക്യൂട്ടാവാം കാരണമെന്ന് സംശയിക്കുന്നു. അടുപ്പില്‍ അണയാതെ കിടന്ന തീ കത്തിയതാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നു.