Saturday, May 4, 2024
Local NewsNews

ജില്ലാ പോലീസ് മേധാവി പരിപാടി ഉദ്ഘാടനം ചെയ്യും

എരുമേലി: എരുമേലി പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി കാനനപാതയിലൂടെ നടന്നുപോകുന്ന സ്വാമിമാര്‍ക്ക് നാളെ 5/1 തീയതി വ്യാഴാഴ്ച പകല്‍ 11 മണിക്ക് കാനനപ്പാതയായ കോയിക്കക്കാവില്‍ അന്നദാനവും, തുണി സഞ്ചി വിതരണവും ശുചീകരണ ബോധവല്‍ക്കരണ യജ്ഞവും നടത്തും. ഫോറസ്റ്റ് ഓഫീസിന് സമീപം നടക്കുന്ന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍. ബാബുക്കുട്ടന്‍ അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് ഐ.പി.എസ്. പരിപാടി ഉദ്ഘാടനം ചെയ്യും. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആര്‍.ജയന്‍ അയ്യപ്പ ഭക്തര്‍ക്ക് തുണി സഞ്ചി നല്‍കും .തുടര്‍ന്ന് സപ്ത കര്‍മ്മ ലഘുലേഖകള്‍ വിതരണം ചെയ്ത് ശുചീകരണ ബോധവല്‍ക്കരണ യജ്ഞ പരിപാടി നടക്കും. പരിപാടിയില്‍ മുക്കൂട്ടുതറ അസീസി നഴ്‌സിംഗ് സ്‌കൂളിലെ കുട്ടികള്‍ , എരുമേലി സെന്റ് തോമസ്,വാവര്‍ മെമ്മോറിയല്‍ എന്നീ സ്‌കൂളുകളിലെ എസ്.പി.സി സ്റ്റുഡന്‍സ്, പുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ്, പുണ്യം പൂങ്കാവനം കൂവപ്പള്ളി എന്നിവര്‍ പങ്കെടുക്കും.