Saturday, April 20, 2024
keralaNewspolitics

രണ്ടില ജോസിന് തന്നെ; ജോസഫിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

450 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 255 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ജോസഫിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു. ഇവരുടെ പിന്തുണ സംബന്ധിച്ച സത്യവാങ്മൂലം ഉള്‍പ്പടെയുള്ള രേഖകള്‍ കൃത്യമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് അനുകൂലമായ ഉത്തരവ് ഇറക്കിയതെന്നും ദിവാന്‍ ചൂണ്ടിക്കാട്ടി.രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തിരെഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും നേരത്തെ ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് പിജെ ജോസഫും, പിസി കുര്യാക്കോസും സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

450 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 255 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ജോസഫിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു. ഇവരുടെ പിന്തുണ സംബന്ധിച്ച സത്യവാങ്മൂലം ഉള്‍പ്പടെയുള്ള രേഖകള്‍ കൃത്യമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് അനുകൂലമായ ഉത്തരവ് ഇറക്കിയതെന്നും ദിവാന്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ ചിഹ്നം അനുവദിക്കാനുള്ള അധികാരം കമ്മീഷനാണെന്ന ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് ജോസഫിന്റെ ഹര്‍ജി തള്ളിയത്. പിജെ ജോസഫിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാനും, അഭിഭാഷകന്‍ റോമി ചാക്കോയും ഹാജരായി. പിസി കുര്യാക്കോസിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ബസവ പ്രഭു പാട്ടീല്‍ ഹാജരായി. ജോസ് കെ മാണിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാലാണ് ഹാജരായത്.