മൂന്ന് കണ്ണുകളുമായി ജനിച്ച പശുക്കുട്ടി അത്ഭുതക്കാഴ്ച്ചയാകുന്നു
റായ്പൂര്‍: മൂന്ന് കണ്ണുകളും,മൂക്കില്‍ നാല് ദ്വാരങ്ങളുമായി ജനിച്ച പശുക്കുട്ടി അത്ഭുതക്കാഴ്ച്ചയാകുന്നു.ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവില്‍ നവാഗാവിലെ കര്‍ഷകനായ ഹേമന്ത് ചന്ദേലിന്റെ വീട്ടിലാണ് ജേഴ്സി ഇനത്തില്‍പ്പെട്ട പശുവിനാണ് പശുക്കുട്ടി പിറന്നത്. മകരസംക്രാന്തി ദിനത്തില്‍ പിറന്ന പശുക്കുട്ടി പരമശിവന്റെ അവതാരമാണെന്നാണ് കാണാനെത്തുന്നവര്‍ പറയുന്നത്. പശുക്കുട്ടിയെ കാണാനെത്തുന്നവര്‍ പ്രത്യേകം പൂക്കളും നാളികേരവും സമര്‍പ്പിക്കുന്നുമുണ്ട്. പശുക്കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും തങ്ങള്‍ അത്ഭുതപ്പെട്ടിരിക്കുകയാണെന്നും ഹേമന്ത് പറഞ്ഞു. ഭ്രൂണം ശരിയായ രീതിയില്‍ വളരാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് വെറ്റിനറി ഡോക്ടര്‍ നരേന്ദ്ര സിംഗ് പറഞ്ഞു. ശാസ്ത്രത്തിന്റെ അത്ഭുതമാണിതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.