Sunday, April 28, 2024
indiaNewsObituary

മുംബൈ ഭീകരാക്രമണ പരമ്പരയിലെ പ്രതി ഹൃദയാഘാതം മൂലം സലീം ഗാസി മരിച്ചു

ഇസ്ലാമാബാദ് :മുംബൈ ഭീകരാക്രമണ പരമ്പരയിലെ പ്രധാന പ്രതി സലീം ഗാസി ഹൃദയാഘാതം മൂലം മരിച്ചു. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെയും ചോട്ടാ ഷക്കീലിന്റെയും അനുയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.നാളുകളായി പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ മൂലമുള്ള  ആരോഗ്യപ്രശ്നങ്ങളാല്‍ ഇയാള്‍ അവശനായിരുന്നു.മുംബൈ പോലീസാണ് സലീം മരിച്ച വിവരം പുറത്തുവിട്ടത്.1993 മാര്‍ച്ച് 12 നായിരുന്നു ഇയാളുടെ നേതൃത്വത്തിലുള്ള സംഘം മുംബൈയില്‍ വന്‍ സ്ഫോടന പരമ്പര സൃഷ്ടിച്ചത്. സംഭവത്തില്‍ 257 പേര്‍ മരിക്കുകയും, 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പാകിസ്താനിലേക്ക് കടന്ന ഇയാള്‍ക്കായി മുംബൈ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ സഹായത്താല്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്ക് വേണ്ടി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിരുന്നു.സ്ഫോടന കേസിലെ പ്രതിയായ യൂസഫ് മേമന്‍ ജയില്‍വാസം അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സലീം ഗാസിയും മരിക്കുന്നത്.