Friday, May 17, 2024
keralaNews

പാലക്കാട് ഹോട്ടലില്‍ തീപിടിച്ച് രണ്ടുപേര്‍ മരിച്ചു.

പാലക്കാട് മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറിലെ മസാലി ഹോട്ടലില്‍ തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. മലപ്പുറം തലക്കളത്തൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് (58) മരിച്ച ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. രാവിലെ മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് പേരെ പുറത്തെത്തിക്കാന്‍ വൈകി. ഇവരാണ് അപകടത്തില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നാലുനിലകെട്ടിടത്തിലേക്ക് തീപടരുകയായിരുന്നു.