Sunday, April 28, 2024
indiaNewspolitics

മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ ഇഡിയെക്കൊണ്ട് നോക്കുകയാണെന്നും ഈ തന്ത്രത്തില്‍ വീഴില്ലെന്നും കോണ്‍്ഗ്സ്സ് നേതൃത്വം. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന നരേന്ദ്രമോദി-അമിത് ഷാ തന്ത്രത്തിനെ തുറന്നുകാട്ടാന്‍ രാഷ്ട്രപതിയെ നേരിട്ടു കാണുമെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ അറിയിച്ചു.

ഇന്നും, 8 നുമാണ് രാഹുലിനേയും സോണിയയേയും വിളിപ്പിച്ചിരിക്കുന്നത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയോടും രാഹുല്‍ ഗാന്ധിയോടും നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞതിനെ പ്രതിരോധിക്കാനാണ് ശ്രമം നടക്കുന്നത്.

പകയോടുകൂടിയ രാഷ്ട്രീയതന്ത്രമാണ് കേന്ദ്രസര്‍ക്കാറും ബിജെപിയും നടത്തുന്നതെന്നും രാഷ്ട്രപതിയ്ക്കുമുമ്പാകെ തങ്ങളുടെ ആശങ്കകള്‍ അവതരിപ്പിക്കുമെ ന്നുമാണ് കോണ്‍ഗ്രസ്സ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയും അഭിഷേക് സിംഗ്വിയും അറിയിക്കുന്നത്.

കോണ്‍ഗ്രസ്സ് സാമൂഹികമായ സംഘടനയാണ്. തങ്ങള്‍ക്കെതിരായ നീക്കം ജനാധിപത്യപരമായി നേരിടും. നിയമപരമായും സാമൂഹ്യമായും രാഷ്ട്രീയമായും വിഷയങ്ങളെ നേരിടാനും സമീപിക്കാനുമാണ് കോണ്‍ഗ്രസ്സ് എന്നും ശ്രമിച്ചിട്ടുള്ളത്.

എന്നാല്‍ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്നും കേസുകള്‍ വ്യാജമാണെന്നും നേതാക്കള്‍ ആരോപിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അസോസിയേറ്റഡ് ജേര്‍ണല്‍സ് എന്ന സ്ഥാപനത്തിന്റെ കടം തീര്‍ക്കാനായി സോണിയയും രാഹുലും പ്രമുഖ സ്ഥാനം വഹിക്കുന്ന യംഗ് ഇന്ത്യ, നാഷണല്‍ ഹെറാള്‍ഡിന്റെ കോടിക്കണക്കിന് ഓഹരികള്‍ സ്വന്തമാക്കിയെന്ന വന്‍ സാമ്പത്തിക തട്ടിപ്പാണ് ഇഡി അന്വേഷിക്കുന്നത്.

കൃത്യമായ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഇഡി പ്രമുഖ നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാറുള്ളതെന്നും ബിജെപി അദ്ധ്യക്ഷന്‍ ജെപി.നദ്ദ മറുപടി നല്‍കിയിരുന്നു.