Wednesday, May 15, 2024
keralaNewsObituary

തിരുവനന്തപുരത്ത് മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി.

തിരുവനന്തപുരം നരുവാമൂട്ടില്‍ മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മൊട്ടമൂട് സ്വദേശി അന്നമ്മ(85)യാണ് കൊല്ലപ്പെട്ടത്. മകള്‍ ലീല കസ്റ്റഡിയില്‍. ലീലയ്ക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് സംശയം.അമ്മയെ വെട്ടിയശേഷം ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാനും ശ്രമമുണ്ടായി. ശരീരം ഭാഗികമായി കത്തി. ലീല വിവാഹിതയാണെങ്കിലും മക്കളും ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. ഇവരെ വീട്ടില്‍ വരാന്‍ ലീല സമ്മതിച്ചിരുന്നില്ല. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് പറയുന്നത്.