Thursday, April 25, 2024
keralaNews

പുതിയ 175 മദ്യവില്‍പന ശാലകള്‍ പരിഗണനയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ 175 മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത് സംബന്ധിച്ചുള്ള ബവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലെന്ന് സര്‍ക്കാര്‍ അറിയിച്ചു.1.12 ലക്ഷം ആളുകള്‍ക്ക് ഒരു മദ്യ വില്‍പന ശാല എന്നതരത്തിലാണ് കേരളത്തിലെ അനുപാതം. ഈ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ മദ്യവില്‍പന ശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം.വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയില്‍ ആണെന്നും സര്‍ക്കാര്‍ അറിയിച്ചു. ബീവേറജസ് കോര്‍പ്പറേഷനു കീഴിലുള്ള 96 മദ്യവില്‍പ്പന ശാലകളില്‍ നിലവില്‍ വാക്ക് ഇന്‍ സൗകര്യമുണ്ട്.അതേസമയം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കണം മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തനം എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ കോടതിക്ക് മുന്‍പില്‍ എത്തുന്നുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.