Friday, May 3, 2024
keralaNews

ക്ഷേത്രങ്ങളില്‍ ശ്രീകോവിലിന് മുന്നില്‍ ഒരേസമയം 10 പേര്‍ മാത്രം.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ശ്രീകോവിലന് മുന്നില്‍ഒരേസമയം ദര്‍ശനം പത്തുപേര്‍ക്കുമാത്രം. താപനില പരിശോധന കര്‍ശനം. സാനിറ്റൈസറും ഉറപ്പാക്കും. ക്ഷേത്രം ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. ഘട്ടംഘട്ടമായി ഇത് പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. അന്നദാനവും ആനയെഴുന്നള്ളിപ്പും പൂര്‍ണമായി ഒഴിവാക്കി. ആനയെഴുന്നള്ളിപ്പിന് നേരത്തെ അനുമതി ലഭിച്ച ക്ഷേത്രങ്ങള്‍ക്ക് അനുമതി നല്‍കും. ഉല്‍സവങ്ങള്‍ക്ക് പ്രവേശനം പരമാവധി എഴുപത്തഞ്ചുപേര്‍ക്ക് മാത്രമായിരിക്കും. ക്ഷേത്രങ്ങള്‍ രാവിലെ ആറിന് തുറക്കും. രാത്രി ഏഴിന് അടയ്ക്കുകയും ചെയ്യും. ശബരിമലയില്‍ നേരത്തെയുള്ള നിയന്ത്രണങ്ങള്‍ തുടരും. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമെ പ്രവേശനമുള്ളൂ.