Friday, May 17, 2024
keralaNews

പരുക്കേറ്റ് ചികില്‍സയിലുള്ള രണ്ടര വയസുകാരിയുടെ അമ്മയും മുത്തശ്ശിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പരുക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള രണ്ടര വയസുകാരിയുടെ അമ്മയും മുത്തശ്ശിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തിയ ഇരുവരെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. ചികില്‍സയിലുള്ള കുട്ടിയുടെ ആരോഗ്യവും ഏറെ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം കുഞ്ഞിനെ മര്‍ദിച്ചകേസില്‍ മാതൃസഹോദരിയുടെ പങ്കാളി ആന്റണി ടിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ആശുപത്രി ശുചിമുറിയില്‍ കയറിയാണ് കുട്ടിയുടെ അമ്മ ഇരുകൈയുടെയും ഞരമ്പ് മുറിച്ചത്. ആശുപത്രി മുറിയില്‍ കിടക്കുകയായിരുന്ന മുത്തശ്ശിയെയും കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് ഇരുവരെയും അപ്പോള്‍ തന്നെ കാഷ്വാലിറ്റിയില്‍ എത്തിച്ച് ചികില്‍സ നല്‍കാനായി. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലുള്ള ഇരുവരുടെയും ആരോഗ്യം തൃപ്തികരമാണ്.ഇരുവരെയും മനോരോഗവിദഗ്ധന്‍ പരിശോധിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടു. വിളിക്കുമ്പോള്‍ കുട്ടി പ്രതികരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.