Friday, May 3, 2024
keralaNewsObituary

കണ്ണൂരില്‍ നാഷനല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട്  ഇടിച്ചു അപകടം; 25കാരനായ ഡ്രൈവര്‍ മരിച്ചു

കണ്ണൂരില്‍ നാഷനല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ചു തകര്‍ത്ത് അപകടം. ലോറി ഡ്രൈവര്‍ തിരുപ്പൂര്‍ സ്വദേശി മുത്തു (25) സംഭവസ്ഥലത്തു തന്നെ മരിച്ചു. കെഎസ്ടിപി എരിപുരം റോഡ് സര്‍ക്കിളിനു സമീപമാണ് അപകടം നടന്നത്. റോഡരികിലെ പഴയ കെട്ടിടം ഇടിച്ചു തകര്‍ത്തു.

 

 

ലോറിയില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാത്രിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ റോഡില്‍നിന്നു മാറ്റി. കണ്ണൂരില്‍നിന്നുള്ള അഗ്നിശമന സേന, പഴയങ്ങാടി പൊലീസ്, ഏഴോം പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി. മംഗലാപുരത്തുനിന്ന്തി രുച്ചിറപ്പള്ളിയിലേക്കു കരി കൊണ്ടുപോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.