Monday, May 6, 2024
keralaNews

മലയോര മണ്ണിന്റെ മനം കവര്‍ന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

നിയോജക മണ്ഡലത്തിലെ കിഴക്കന്‍ മലയോര മേഖലയില്‍ സമൂലമായ വികസനം യാഥാര്‍ഥ്യമാക്കുമെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. ദുഃസഹമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് ഇവര്‍ കടന്നു പോകുന്നത്. കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കുക എന്നത് ഇവരുടെ നീണ്ട നാളത്തെ ആഗ്രഹമാണ്. താന്‍ എംഎല്‍എ ആയി തെരെഞ്ഞെടുക്കപ്പെട്ടാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉറപ്പു നല്‍കി. മണ്ഡല പര്യടന പരിപാടികള്‍ക്കിടയില്‍ കോരുത്തോട്, മുക്കൂട്ടുതറ പഞ്ചായത്തുകളിലെ പൊതു ജനങ്ങളോട് സംവദിക്കുകയായിരുന്നു ഇദ്ദേഹം.കുടിവെള്ള പ്രശ്‌നം നിയോജക മണ്ഡലത്തിലുടനീളം അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം മഴ ലഭ്യമാകുന്ന മേഖല ആയിരുന്നിട്ട് കൂടി വേനല്‍ കാലങ്ങളില്‍ അതി ശക്തമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ഇതിന് പരിഹാരമുണ്ടാക്കും.വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വീടുകള്‍ വെച്ച് നല്‍കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരൊറ്റ ഭവന രഹിതര്‍ പോലുമില്ലാത്ത മണ്ഡലമാക്കി പൂഞ്ഞാറിനെ മാറ്റും. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമെ എംഎല്‍എ ഫണ്ടുകളും, സ്വകാര്യ വ്യക്തികളില്‍ നിന്നുള്ള സഹായ സഹകരണങ്ങളും ഇതിനായി സ്വീകരിക്കും.രാവിലെ 8 മണിയോടെ പനയ്ക്കച്ചിറയില്‍ നിന്നും ആരംഭിച്ച പര്യടനം കൊമ്പുകുത്തി, കോരുത്തോട്, കുഴിമാവ്, 504 കോളനി, കാളകെട്ടി, എയ്ഞ്ചല്‍ വാലി, മൂലക്കയം, കണമല, എരുത്വാപുഴ, പാണപ്പിലാവ്, മുക്കൂട്ടുത്തറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് രാത്രി 8 മണിയോടെ ഇരുമ്പൂന്നിക്കരയില്‍
സമാപിച്ചു. പര്യാടനത്തില്‍ ഇടതു മുന്നണി നേതാക്കളും, ജന പ്രതിനിധികളും, ആയിരക്കണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു.