Saturday, May 18, 2024
keralaNews

എരുമേലിയുടെ സമഗ്ര വികസനത്തിന് പദ്ധതികള്‍ തയ്യാറാക്കും.

എരുമേലി വില്ലേജ് ഓഫീസ് അടിയന്തരമായി നിര്‍മ്മിക്കും.

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ എരുമേലി പഞ്ചായത്തിന്റെ സമഗ്രമായ വികസനത്തിന് പദ്ധതികള്‍ തയ്യാറാക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.എരുമേലി വാവര്‍ സ്‌കൂളില്‍ നടന്ന എംഎല്‍എ സര്‍വ്വീസ് ആര്‍മിയുടെ നേതൃത്വത്തില്‍ നടന്ന പഠനോപകരണ വിതരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എരുമേലിയില്‍ അടിയന്തരമായി ആയി എരുമേലി തെക്ക് വില്ലേജ് ഓഫീസിന് പുതിയ മന്ദിരം നിര്‍മ്മിക്കും.മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണം,പമ്പാവാലി പട്ടയപ്രശ്‌നം,വനാതിര്‍ത്തി പ്രദേശങ്ങളിലെ വന്യമൃഗശല്യം,പഠനത്തിന് ആവശ്യമായ മൊബൈല്‍ ടവറുകളുടെ റേഞ്ച് വര്‍ദ്ധിപ്പിക്കല്‍ എന്നീ ആവശ്യങ്ങള്‍ ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായും എംഎല്‍എ പറഞ്ഞു.പരിപാടിയില്‍ രണ്ടു കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും,25 വിദ്യാര്‍ഥികള്‍ക്കുള്ള ബുക്കുകളും സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി.പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോര്‍ജുകുട്ടി അധ്യക്ഷത വഹിച്ചു.വാര്‍ഡംഗം നാസര്‍ പനച്ചി,എം എല്‍ എ ആര്‍മി സര്‍വീസ് കണ്‍വീനര്‍ അജു പി എസ്,അംഗങ്ങളായ സുശീല്‍കുമാര്‍,സലിം വാഴമാറ്റം,വാവര്‍ സ്‌കൂള്‍ അധ്യാപകരായ ഫൗസിയ,ജാസ്മി എന്നിവര്‍ പങ്കെടുത്തു.