Thursday, May 2, 2024
indiaNews

5ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കമിടും

ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കമിടും. രാവിലെ 10ന് ഡല്‍ഹിയില്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനൊപ്പമാകും മോദി 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുക. തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാകും ആദ്യഘട്ടത്തില്‍ സേവനം ലഭിക്കുക.

ദീപാവലിക്ക് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ പ്രധാന നഗരങ്ങളില്‍ 5 ജി എത്തുമെന്ന് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ടെല്ലും വിഐയും 5ജി ഉടന്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ആദ്യഘട്ടത്തിലെ സേവനത്തിനായി 13 നഗരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെട്ടില്ല. 2023 അവസാനത്തോടെ രാജ്യമാകെ 5ജി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.