Thursday, May 2, 2024
keralaLocal NewsNews

എരുമേലിയിൽ രണ്ട് പാറമടകൾക്ക് ലൈസൻസ് നൽകാൻ തീരുമാനിച്ചു

എരുമേലി:എരുമേലി പഞ്ചായത്തിലെ രണ്ട് പാറമടകൾക്ക് ലൈസൻസ് നൽകാൻ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. പ്രൊപ്പോസ് വാർഡിലെ വട്ടകപ്പാറ ആനക്കല്ല് , ചെമ്പകപ്പാറ പാറമടകൾക്കാണ് പ്രവർത്തനാനുമതി നൽകാൻ ഇന്നലെ നടന്ന പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചത്. കഴിഞ്ഞ കുറച്ച് വർഷമായി നടത്താനാളില്ലാതിനെ തുടർന്ന് നിർത്തി വച്ച വട്ടകപ്പാറ ആനക്കല്ല് , ചെമ്പകപ്പാറ എന്നീ പാറമടകൾക്കാണ് പഞ്ചായത്ത് അനുമതി നൽകാൻ തീരുമാനിച്ചത്. പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, പ്രകാശ് പള്ളിക്കൂടം എന്നിവർ നൽകിയ വിയോജന കുറിപ്പ് അവഗണിച്ചാണ് ലൈസൻസ് നൽകാൻ തീരുമാനിച്ചത്. മറ്റ് രണ്ട് അംഗങ്ങൾ രേഖകൾ ഉണ്ടെങ്കിൽ ലൈസൻസ് നൽകാൻ
സമ്മതിച്ചപ്പോൾ ബാക്കി അംഗങ്ങൾ പൂർണ്ണമായി അനുകൂലിക്കുകയായിരുന്നു.