Friday, May 17, 2024
keralaNews

നിയന്ത്രണം തെറ്റിയ കാര്‍ പാര്‍ക്ക് ചെയ്ത കാറിലിടിച്ചു.

പൂഞ്ഞാര്‍ ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ പനച്ചിപ്പാറ വില്ലേജ് ഓഫിസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് നിയന്ത്രണം വിട്ടകാര്‍ ഇടിച്ചു കയറി.പൂഞ്ഞാറില്‍ നിന്ന് ഈരാറ്റുപേട്ട ഭാഗത്തേക്ക് റബ്ബര്‍ പാലുമായി പോയ അമ്പാറനിരപ്പേല്‍ പുല്ലാട്ട് വാവച്ചന്റെ കാര്‍ ആണ് ഇടിച്ചു കയറിയത് ഇടിയുടെ ആഘാതത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മുന്നോട്ട് നിരങ്ങി വൈദ്യുതി തൂണിടിയിച്ചു കാറിന്റെ മേല്‍ ഒടിഞ്ഞു വീണു. ശനിയാഴ്ച 3.30നാണ് അപകടം.രണ്ടു കറുകള്‍ക്കും സാരമായി കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. പാതാമ്പുഴ സ്വദേശി ജോസിന്റെ കാറിലേക്കാണ് ഇടിച്ചു കയറിയത്.കെ.എസ്.ഇ.ബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേധിച്ചു ഗതാഗതം പുനസ്ഥാപിച്ചു.