Friday, May 3, 2024
indiaNews

24 മണിക്കൂറിനിടെ 70,421 പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതുവരെ 2,95,10,410 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.9,73,158 സജീവ രോഗികളാണ് രാജ്യത്ത് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3921 മരണം റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 3,74,305 ആയി.ഒറ്റ ദിവസം 1,19,501 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,81,62,947 ആയി.