Wednesday, May 15, 2024
keralaLocal NewsNewspolitics

എരുമേലിയില്‍ ദേവസ്വം ബോര്‍ഡിന്റെ 14.4 കോടിയുടെ വികസന പദ്ധതിക്ക് അനുമതി.

എരുമേലി: ശബരിമലയുടെ പ്രധാന ഇടത്താവളമായ എരുമേലി, നിലയ്ക്കല്‍ അടക്കം എഴ് കേന്ദ്രങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കോടികളുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എന്‍. വാസു പറഞ്ഞു.എരുമേലി ക്ഷേത്രത്തില്‍ രണ്ട് നിര്‍മ്മാണ പദ്ധികള്‍ക്കായി 14.4 കോടിയുടെ അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു .
3048 ച. വിസ്തീര്‍ണ്ണത്തില്‍ ഒരു ബ്ലോക്കും, 9000 ച വിസ്തീര്‍ണ്ണത്തില്‍ രണ്ടാമത്തെ എ ഒ ബ്ലോക്കുമാണ് നിര്‍മ്മിക്കുന്നത്.ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തുള്ള തീര്‍ത്ഥാടക വിശ്രമ കേന്ദ്രങ്ങളും, മുറികകള്‍, മെസ് അടക്കമുള്ള ഭാഗങ്ങള്‍ പോളിച്ചു മാറ്റിയാണ് പദ്ധതി നിര്‍മ്മിക്കുക. 1052 പേര്‍ക്ക് അന്നദാനം കഴിക്കാനുള്ള സൗകര്യം,മെസ്, വിരിപ്പന്തല്‍ , വാഹന പാര്‍ക്കിംഗ് സൗകര്യം, മികച്ച സൗകര്യത്തോടെയുള്ള 20 മുറികള്‍ അടക്കമാണ് നിര്‍മ്മിക്കുക. കിഫ്ബി വഴി ലഭ്യമായ വികസന പദ്ധതിയുടെ നിര്‍മ്മാണ ചുമതല കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ മുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബില്‍ഡേഴ്‌സ് കണസക്ഷന്‍ കോര്‍പ്പറേഷനാണ് (എന്‍ ബി സി സി) നടത്തുന്നത് . വരുന്ന ശമ്പരിമല തീര്‍ത്ഥാടനത്തിന് മുമ്പ് തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെങ്കിലും തീര്‍ത്ഥാടകര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാനും സംവിധാനങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.                                                                                                   നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് മരാമത്ത് വകുപ്പ് മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു .ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് വിവിധ വകുപ്പുകളുടെ മന്ത്രിമാരും – ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു.കഴിഞ്ഞ വര്‍ഷത്തെപ്പോലെ പോലീസിന്റെ വെര്‍ച്ച്വല്‍ ക്യൂ വഴിയും, തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്തും വരാം. ആര്‍റ്റി പി സി ടെസ്റ്റും – ഇതിന് തുല്യമായ ടെസ്റ്റും നടത്തുന്നവര്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്താനാകും. ടെസ്റ്റ് റിസല്‍റ്റ് റിപ്പോര്‍ട്ട് മൊബൈലില്‍ തന്നെ കാണിച്ചാലും മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയിലെത്തിയ പ്രസിഡന്റ് , ബോര്‍ഡംഗം റ്റി എം തങ്കപ്പന്‍, ദേവസ്വം ബോര്‍ഡ് ഫിനാഴ്‌സ് കമ്മീഷണര്‍ ബി സുധീഷ് , ചീഫ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍ , എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി. എസ് . ബൈജു, ഡപ്യൂട്ടി കമ്മീഷണര്‍ ജി. ബൈജു, എക്‌സിക്യൂട്ടീവ് ദേവസ്വം കമ്മീഷണര്‍ ആര്‍. എസ് ഉണ്ണികൃഷ്ണന്‍ ,                                        എരുമേലി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി പി സതീഷ് കുമാര്‍, അസി. എന്‍ജിനീയര്‍ പ്രേം ജെ ലാല്‍ , ഓവര്‍സിയര്‍ റ്റി എം ശ്രീജിത്ത്, ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, അഖില ഭാരത അയ്യപ്പ സേവാ സംഘം എരുമേലി ശാഖ പ്രസിഡന്റ് അനിയന്‍ എരുമേലി എന്നിവരുട നേതൃത്വത്തില്‍ നിര്‍മ്മാണം നടക്കാന്‍ പോകുന്ന സ്ഥലങ്ങളും മറ്റും സംഘം സന്ദര്‍ശിക്കുകയും ചെയ്തു.