Friday, May 17, 2024
keralaNews

കൊച്ചിയിലെ വീട്ടുജോലിക്കാരിയുടെ മരണം; ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരെ നടപടി…

കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണുമരിച്ച കേസില്‍ ഫ്‌ളാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ്. എഫ്‌ഐആറില്‍ ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദിന്റെ പേര് ചേര്‍ത്ത് തുടര്‍നടപടി സ്വീകരിക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും കൂടി കിട്ടിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്നതും പരിഗണിക്കും. ഇക്കഴിഞ്ഞ നാലാം തിയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരിയെ മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ലാറ്റിന് താഴെ വീണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് കുമാരി മരിച്ചത്.