Sunday, May 5, 2024
keralaNews

ഗുരുദേവ കൃതികളുടെ ആലാപന മത്സരമായ ദേവാർച്ചന  ഉദ്‌ഘാടനം ചെയ്തു .

 പമ്പാവാലി : കോവിഡ് എന്ന മഹാമാരിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ ദുരിതകാലത്തിൽ  വിദ്യാർത്ഥികൾക്കായി ആത്മീയവും മാനസികവുമായ ഉല്ലാസത്തിനും, ഒരു പുത്തൻ ഉണർവ്  നല്കുന്നതിനുമായി എസ് എൻ ഡി പി യോഗം എരുമേലി യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ഗുരുദേവ കൃതികൾ ആലാപന മത്സരമായ ദേവാർച്ചന  എസ് എൻ ഡി പി യോഗം കൗൺസിലർ പി റ്റി മന്മഥൻ  ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ചെയർമാൻ  എം. ആർ ഉല്ലാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ കൺവീനർ എം. വി അജിത്കുമാർ സ്വാഗതം ആശംസിക്കുകയും, യൂണിയൻ വൈസ് ചെയർമാൻ കെ. ബി ഷാജി മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. യൂണിയൻ കൗൺസിലർ പി. ജി. വിശ്വനാഥൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ ഷിൻ ശ്യാമളൻ, സൈബർസേന യൂണിയൻ ചെയർമാൻ സുനു സി സുരേന്ദ്രൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു. ജോയിന്റ് കൺവീനർ ജി. വിനോദ് കൃതജ്ഞത പറഞ്ഞു.  യൂണിയൻ കൗൺസിലർമാരായ കെ. എ. രവികുമാർ, എസ്. സന്തോഷ് , യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ റജിമോൻ  പൊടിപ്പാറ, സൈബർസേന കോട്ടയം ജില്ലാ വൈസ് ചെയർമാൻ മഹേഷ് പുരുഷോത്തമൻ, സൈബർസേന കൺവീനർ അനൂപ് രാജു, ശാഖായോഗം, യൂത്ത് മൂവ്മെന്റ്, സൈബർ സേന, വനിതാ സംഘം, സന്നദ്ധ സേന  ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
എരുമേലി യൂണിയൻ പരിധിയിൽ ഉള്ള ശാഖ അംഗങ്ങൾക്ക് ആണ് മത്സരം. എൻട്രികൾ 2021 ജൂൺ 20/6/2021 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്.