Friday, May 3, 2024
keralaNews

2000ന് ശേഷം മെയ് മാസത്തില്‍ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കും.

മെയ് മാസം മധ്യത്തോടെ ബംഗാള്‍ ഉള്‍ക്കടലിലും ഇതിന് പിന്നാലെ അറബി കടലിലും ന്യൂനമര്‍ദങ്ങള്‍ രൂപപെടുക്കും. 2000ന് ശേഷം മെയ് മാസത്തില്‍ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചിട്ടില്ല. എന്നല്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെ കേരളത്തിലേക്ക് എത്താനുള്ള എല്ലാ ഘടങ്ങളും അനുകൂലമായിരിക്കുകയാണ്.മാഡന്‍ ജൂലിയന്‍ ഒസിലേഷന്‍ എന്ന പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള വായു പ്രവാഹം സജീവമായത് മണ്‍സൂണിനെ തുണച്ചു. കാറ്റിനൊപ്പം മഴമേഘങ്ങളുടേയും സഞ്ചാരം വേഗത്തില്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്താനുള്ള സാധ്യത ആഗോള മഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷനിലൂടെ വരുന്നു. കിഴക്കന്‍ പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന ലാനിന പ്രതിഭാസവും മണ്‍സൂണ്‍ മഴയ്ക്ക് ഗുണകരമാവുന്ന വായുപ്രവാഹവും എത്തുന്നു.